ഫ്ളാഷ് ന്യൂസ്



** ......... "സ്കൂള്‍ വികസനസെമിനാര്‍ ജനമഹാസംഗമമായി....50 ലക്ഷം രൂപയുടെ സഹായ വാഗ്ദാനങ്ങള്‍................. **

വാര്‍ത്ത



** .........സ്കൂള്‍ ജൈവപച്ചക്കറികൃഷിക്കുള്ള കേരളഗവണ്‍മെന്റിന്റെ പുരസ്കാരം കരിച്ചേരി ഗവ.യു.പി സ്കൂളിന്... 2015-16 വര്‍ഷം നടപ്പാക്കിയ ജൈവകൃഷിപദ്ധതിക്കാണ് ജില്ലയിലെ മികച്ച സ്ഥാപനം,സ്ഥാപനമേധാവി,അധ്യാപകന്‍ എന്നിവര്‍ക്കുള്ള പുരസ്കാരം ലഭിച്ചത്...ബഹു.കൃഷിമന്ത്രി ശ്രീ.വി.എസ് സുനില്‍കുമാറില്‍നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.............. **

Saturday, 25 June 2016

സ്പോക്കണ്‍ ഇംഗ്ലീഷ് പരിശീലനം



കരിച്ചേരി ഗവ.യു.പി സ്കൂളില്‍ 2016-17 വര്‍ഷം നടപ്പാക്കുന്ന തനതുപ്രവര്‍ത്തനം ഇംഗ്ലീഷ് പരിപോഷണപരിപാടി യുടെ ഭാഗമായി നടത്തുന്ന സ്പോക്കണ്‍ ഇംഗ്ലീഷ് പരിശീലനത്തിനു തുടക്കമായി. യു.പി വിദ്യാര്‍ത്ഥികള്‍ക്കായാണ് പരിശീലനം സംഘടിപ്പിക്കുന്നത്.എല്ലാ ശനിയാഴ്ചകളിലും പരിശീലനം ഉണ്ടായിരിക്കും.കൂട്ടക്കനി ഗവ.യു.പി സ്കൂള്‍ അധ്യാപകന്‍ ശ്രീ.രാജേഷ് കൂട്ടക്കനിയാണ് ആദ്യദിവസത്തെ പരിശീലനത്തില്‍ ക്ലാസ്സ് നയിച്ചത്.ടി.പ്രഭാകരന്‍,ടി.മധുസൂദനന്‍, ദിനേശന്‍ മാവില എന്നിവര്‍ നേതൃത്വം നല്‍കി.




വായനാവാരം

വായനാവാരാചരണത്തോടെ 2016-17 വര്‍ഷത്തെ വായനാപരിപോഷണപരിപാടികള്‍ക്ക്  തുടക്കമായി. വൈവിധ്യമാര്‍ന്ന പരിപാടികളാണ് വായനാപരിപോഷണത്തിനായി ആവിഷ്കരിച്ചിരിക്കുന്നത്. രക്ഷാകര്‍തൃവായന പരിപോഷിപ്പിക്കുന്നതിനായി ആവിഷ്കരിച്ച അമ്മവായന, ടീച്ചറുടെ വായന, വായനാമല്‍സരം, ക്വിസ് മല്‍സരം, ആസ്വാദനശില്‍പശാലകള്‍, വായനാചാര്‍ട്ട് തയ്യാറാക്കല്‍, വായനാക്കുറിപ്പ് മല്‍സരം, പുസ്തകപ്രദര്‍ശനം എന്നിങ്ങനെ വിവിധങ്ങളായ പരിപാടികളാണ് നടപ്പാക്കുന്നത്.


Friday, 17 June 2016

ആഗോളതാപനത്തിന്റെ രക്തസാക്ഷി


ഓസ്‌ട്രേലിയയിലെ ഒരു ചെറുദ്വീപില്‍ കാണപ്പെട്ടിരുന്ന 'ബ്രാംബിള്‍ കെയ് മെലോമീസ്' എന്ന മൂഷികജിവിയാണ് ഭൂമുഖത്തുനിന്ന് ഇല്ലാതായത്. മനുഷ്യനുണ്ടാക്കുന്ന കാലവസ്ഥാവ്യതിയാനം മൂലം ഒരു സസ്തനി ഭൂമുഖത്തുനിന്നും അപ്രത്യക്ഷമാകുന്നത് ആദ്യമായാണ്.

Tuesday, 14 June 2016

മധുരം മലയാളം

കരിച്ചേരി ഗവ.യു.പി സ്കൂളില്‍ മാതൃഭൂമിയുടെ മധുരം മലയാളം പദ്ധതിക്ക് തുടക്കമായി.സ്കൂളിലെ പൂര്‍വവിദ്യാര്‍ത്ഥിയായ ശശീന്ദ്രനാണ് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും പദ്ധതി നടപ്പാക്കുന്നത്. സ്കൂളില്‍ അസംബ്ളിയില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീമതി പ്രസന്നകുമാരി സ്കൂള്‍ ലീഡര്‍ക്ക് പത്രം കൈമാറി പരിപാടി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ശ്രീ.എ വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു. മാതൃഭൂമി ലേഖകന്‍ ജയചന്ദ്രന്‍ പൊയിനാച്ചി,സര്‍ക്കുലേഷന്‍ മാനേജര്‍ എ.രാജന്‍ എന്നിവര്‍ സംബന്ധിച്ചു.ഹെഡ്‌മാസ്റ്റര്‍ ശ്രീ രാധാകൃഷ്ണന്‍ കാമലം സ്വാഗതവും സീഡ് കോര്‍ഡിനേറ്റര്‍ ശ്രീ മധുസൂദനന്‍ നന്ദിയും പറഞ്ഞു.

മധുരം മലയാളം

കരിച്ചേരി ഗവ.യു.പി സ്കൂളില്‍ മാതൃഭൂമിയുടെ മധുരം മലയാളം പദ്ധതിക്ക് തുടക്കമായി.സ്കൂളിലെ പൂര്‍വവിദ്യാര്‍ത്ഥിയായ ശശീന്ദ്രനാണ് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും പദ്ധതി നടപ്പാക്കുന്നത്. സ്കൂളില്‍ അസംബ്ളിയില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീമതി പ്രസന്നകുമാരി സ്കൂള്‍ ലീഡര്‍ക്ക് പത്രം കൈമാറി പരിപാടി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ശ്രീ.എ വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു. മാതൃഭൂമി ലേഖകന്‍ ജയചന്ദ്രന്‍ പൊയിനാച്ചി,സര്‍ക്കുലേഷന്‍ മാനേജര്‍ എ.രാജന്‍ എന്നിവര്‍ സംബന്ധിച്ചു.ഹെഡ്‌മാസ്റ്റര്‍ ശ്രീ രാധാകൃഷ്ണന്‍ കാമലം സ്വാഗതവും സീഡ് കോര്‍ഡിനേറ്റര്‍ ശ്രീ മധുസൂദനന്‍ നന്ദിയും പറഞ്ഞു.

Thursday, 9 June 2016

ക്ലാസ് പി.ടി.എ

രണ്ടു മുതല്‍ ഏഴു വരെ ക്ലാസ്സുകളിലെ ക്ലാസ് പി.ടി.എ ജൂണ്‍ 9 വ്യാഴാഴ്ച നടന്നു. ക്ലാസ് തല സെഷനുശേഷം പൊതുസെഷന്‍ നടന്നു. രണ്ടു മുതല്‍ ഏഴു വരെ ക്ലാസ്സുകള്‍ ലക്ഷ്യം വെച്ച് ഈ വര്‍ഷം ആവിഷ്കരിക്കുന്ന തനതുപ്രവര്‍ത്തനം ഇംഗ്ലീഷ് പരിപോഷണപരിപാടിയെക്കുറിച്ച് വിശദമായ ചര്‍ച്ച നടന്നു.ഹെഡ്‌മാസ്റ്റര്‍ കെ.രാധാകൃഷ്ണന്‍,ജനാര്‍ദ്ദനന്‍മാസ്റ്റര്‍,പ്രഭാകരന്‍ മാസ്റ്റര്‍ എന്നിവര്‍ ക്ലാസ്സെടുത്തു.

പരിസ്ഥിദിനാഘോഷം


പരിസ്ഥിതി ദിനാഘോഷം
ക്യാമ്പസ് ഒരു പാഠപുസ്തകം എന്നുമദ്രാവാക്യമുയര്‍ത്തിക്കൊണ്ട് പരിസ്ഥിതി വാരാചരണത്തിന് കരിച്ചേരി ഗവ.യുപി സ്കൂളില്‍ തുടക്കം കുറിച്ചു. ജൂണ്‍ മൂന്നാം തീയ്യതി സ്കൂള്‍തല പരിസ്ഥിതി ക്ലബ്ബ് രൂപീകരിച്ചു.ജൂണ്‍ 6 തിങ്കളാഴ്ച്ച രാവിലെ അസംബ്ളി ചേര്‍ന്നു.പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു.ഈ വര്‍ഷത്തെ പരിസ്ഥിതി ദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പി.ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ വിശദീകരിച്ചു.പരിസ്ഥിതിവാരാചരണത്തിന്റെഭാഗമായിക്ലാ‌സ്‌തലക്വിസ്,പതിപ്പ്, പരിസ്ഥിതി വിശേഷങ്ങളുള്‍പ്പെടുത്തിയ ഡയറി,മരത്തൈ വിതരണം ,തൊഴിലുറപ്പ് തൊഴിലാളികളുമായി സഹകരിച്ച് സ്കൂള്‍ വളപ്പില്‍ മരത്തൈ നടല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്താന്‍ തീരുമാനിച്ചു. ജൂണ്‍ 6ന് മുഴുവന്‍ കുട്ടികള്‍ക്കും മരത്തൈ വിതരണംചെയ്തു.ഉങ്ങ്,കനിക്കൊന്ന,മഹാഗണി,വേപ്പ് എന്നീ തൈകളാണ് വിതരണം ചെയ്തത്. ജൂണ്‍ 8ന് തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ സ്കൂള്‍ വളപ്പില്‍ മരത്തെകള്‍ നടുകയുണ്ടായി.


 
                  സമ്പൂര്‍ണ്ണ ശുചിത്വ ദിനം-ജൂണ്‍-6
സംസ്ഥാന ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശപ്രകാരം സ്കൂളില്‍
ശുചിത്വപരിപാടികള്‍ക്ക് തുടക്കം കുറിച്ചു.എല്ലാ ക്ലാസ്സിലും ആവശ്യമായ
ശുചിത്വ ഉപകരണങ്ങള്‍ വിതരണം ചെയ്തു.മൂത്രപ്പുര,കക്കൂസ്, അടുക്കള ഭക്ഷണശാല,എന്നിവിടങ്ങളില്‍ ശുചീകരിച്ചു.ടോയ്‌ലറ്റുകളും മറ്റും ശുചിയാക്കാന്‍ അധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് ഗ്രൂപ്പടിസ്ഥാനത്തില്‍ ചുമതല നല്‍കി.പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ പ്രത്യേകം ശേഖരിക്കുവാന്‍ തീരുമാനിച്ചു.ഓരോ ദിവസവും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യുവാന്‍ തീരുമാനിച്ചു.അസംബ്ലിയില്‍
ശുചിത്വ സന്ദേശ പ്രതിജ്ഞയെടുത്തു.ഓരോ ക്ലാസിലും ശുചിത്വസേന രൂപീകരിച്ചു.ഓരോ ക്ലാസ്സിലും തിളപ്പിച്ചാറ്റിയ കുടിവെള്ളം പ്രത്യേക പാത്രങ്ങളില്‍ വിതരണം ചെയ്ത് തുടങ്ങി.

Wednesday, 1 June 2016

അക്ഷരമുറ്റത്തേക്ക് സ്വാഗതം



ഗവ.യു.പി സ്കൂള്‍ കരിച്ചേരി
പ്രവേശനോല്‍സവം 2016 ജൂണ്‍ 1

2016-17 വര്‍ഷത്തെ സ്കൂള്‍ പ്രവേശനോല്‍സവം വര്‍ണാഭമായ പരിപാടികളോടെ നടന്നു. കിരീടവും ബലൂണുകളും നല്‍കിയാണ് നവാഗതരെ സ്വീകരിച്ചത്. അതിനുശേഷം വാദ്യഘോ- ഷങ്ങളുടെ അകമ്പടിയോടെ ഘോഷയാത്ര നടത്തി. നവാഗതരെ വേദിയിലേക്ക് ആനയിച്ചു. ക്ഷണിക്കപ്പെട്ട പ്രശസ്ത ചിത്രകാരന്‍മാരുടെ നേതൃത്വത്തില്‍ കുട്ടികള്‍ വേദിയില്‍ പ്രത്യേകം തയ്യാറാക്കിയ കാന്‍വാസില്‍ വരകളുടെയും വര്‍ണങ്ങളുടേയും വിസ്മയലോകം തീര്‍ത്തു. ശ്രീ.വിനോദ് അമ്പലത്തറ,ശ്രീ.ദിവാകരന്‍ പെരളം, ശ്രീമതി.സജിത എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് പി.ടി.എ പ്രസിഡന്റ് ശ്രീ. എ വേണുഗോപാലന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ ശ്രീമതി പ്രസന്നകുമാരി സൗജന്യ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.'സ്വസ്തി ക്ലബ്ബ് കൂട്ടപ്പുന്ന' യാണ് ബാഗ്,നോട്ടുപുസ്തകങ്ങള്‍,ക്രയോണ്‍സ്, പെന്‍സില്‍,ചിത്രപുസ്തകങ്ങള്‍ എന്നിവയടങ്ങിയ സമ്മാനകിറ്റ് സ്പോണ്‍സര്‍ ചെയ്തത്. ഹെഡ്‌മാസ്റ്റര്‍ ശ്രീ.രാധാകൃഷ്ണന്‍ കാമലം 2016-17 വര്‍ഷത്തെ തനതുപ്രവര്‍ത്തനങ്ങളുടെ പ്രഖ്യാപനം നടത്തി.ഒന്നാം ക്ലാസ്സിലെ കുട്ടികളുടെ സമഗ്രവികാസം ലക്ഷ്യമിട്ടുകൊണ്ട് ആവിഷ്കരിച്ച "ഒന്നില്‍ത്തുടങ്ങി ഒന്നാമതെത്താം"പഠനപരിപോഷണപരിപാടി, 2 മുതല്‍ 7 വരെ കുട്ടികളില്‍ ഇംഗ്ലീഷ് ഭാഷാശേഷി വികസിപ്പിക്കാനായി ആവിഷ്കരിച്ച ഇംഗ്ലീഷ് പരിപോഷണപരിപാടി EEP(English Enrichment Programme) എന്നിവയാണ് പ്രഖ്യാപിക്കപ്പെട്ട തനതുപ്രവര്‍ത്തനങ്ങള്‍.പി.ടി.എ ,എം.പി.ടി.എ,എസ്.എം.സി അംഗങ്ങള്‍,രക്ഷിതാക്കള്‍, സന്നദ്ധസംഘടനാപ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.മുഴുവന്‍പേര്‍ക്കും പായസം ഒരുക്കിയിരുന്നു. ഉദ്ഘാടനപരിപാടികള്‍ക്ക് ശേഷം ഒന്നാം ക്ലാസ്സിലെ രക്ഷിതാക്കളുടെ യോഗം നടന്നു. "ഒന്നില്‍ത്തുടങ്ങി ഒന്നാമതെത്താം" പരിപാടിയുടെ ഭാഗമായി രക്ഷിതാക്കള്‍ക്ക് വിവരശേഖരണഫോര്‍മാറ്റ് വിതരണം ചെയ്തു. പരിപാടിയെക്കുറിച്ചും ഫോര്‍മാറ്റ് പൂര്‍ത്തിയാക്കുന്നതിനെക്കുറിച്ചും എസ്.ആര്‍.ജി കണ്‍വീനര്‍ വിശദീകരിച്ചു. ഉച്ചയ്ക്ക് 1.30 ന് പരിപാടികള്‍ അവസാനിച്ചു.

 പ്രവേശനോല്‍സവദൃശ്യങ്ങളിലൂടെ