ഫ്ളാഷ് ന്യൂസ്
വാര്‍ത്ത
Saturday, 27 December 2014
Friday, 26 December 2014
Wednesday, 24 December 2014
യേശു വചനങ്ങള്‍
- നിങ്ങളില്‍ ഏറ്റവും ചെറിയവന് ആരോ അവനാണ് നിങ്ങളില്‍ ഏറ്റവും വലിയവന്‍.
- ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവര്‍ അവസാനത്തവനും എല്ലാവരുടെയും ശുശ്രൂഷകനുമാകണം.
- നിങ്ങളുടെ നിക്ഷേപം എവിടെയോ അവിടെയാണ് നിങ്ങളുടെ ഹൃദയവും.
- കണ്ണാണു ശരീരത്തിന്റെ വിളക്ക്. കണ്ണു കുറ്റമറ്റതെങ്കില്‍ ശരീരം മുഴുവന്‍ പ്രകാശിക്കും. കണ്ണു ദുഷിച്ചതെങ്കിലോ ശരീരം മുഴുവന്‍ ഇരുണ്ടുപോകും.
- മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ, അങ്ങനെ തന്നെ നിങ്ങള്‍ അവരോടും പെരുമാറുവിന്‍
- ചോദിക്കുവിന്‍ നിങ്ങള്‍ക്ക് ലഭിക്കും, അന്വേഷിക്കുവിന്‍ നിങ്ങള്‍ കണ്ടെത്തും, മുട്ടുവിന്‍ നിങ്ങള്‍ക്ക് തുറക്കപ്പെടും
- നീ നിന്നെ സ്നേഹിക്കുന്നത് പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക
- അന്ധന് അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും
- നിങ്ങള്‍ക്ക് കടുകുമണിയോളം വിശ്വാസം ഉണ്ടെങ്കില്‍ ഈ മലയോട് മാറിപോവുക എന്നു പറഞ്ഞാല്‍ അത് മാറി പോകും
- ദൈവം യോജിപ്പിച്ചത് മനുഷ്യര്‍ വേര്പെടുത്താതിരിക്കട്ടെ
- മനുഷ്യര്‍ക്ക് ഇത് അസാധ്യമാണ് എന്നാല്‍ ദൈവത്തിന് എല്ലാം സാധ്യമാണ്
- സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക.
- നിന്റെ വലത്തു കരണത്തടിക്കുന്നവനു നിന്റെ മറ്റേ കരണം കൂടി കാണിച്ചു കൊടുക്കുക.
- നാളയെക്കുറിച്ച് നിങ്ങള്‍ ആകുലരാകരുത്.നാളത്തെ ദിനം തന്നെ അതിനെക്കുറിച്ച് ആകുലപ്പെട്ടുകൊള്ളും.ഒരോ ദിവസത്തിനും അതിന്റെ ക്ലേശം മതി.
- മറ്റുള്ളവര്‍ നിങ്ങള്‍ക്ക് ചെയ്തു തരണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍ അവര്‍ക്കു ചെയ്യുവിന്‍
- വാളെടുക്കുന്നവന്‍ വാളാല്‍ നശിക്കും
- പാപം ചെയ്യാത്തവര്‍
ആദ്യം കല്ലെറിയട്ടെ
Monday, 8 December 2014
സാക്ഷരം പ്രഖ്യാപനം നടത്തി
ജില്ലാ വിദ്യാഭ്യാസ വികസന സമിതി ആവിഷ്കരിച്ച് നടപ്പാക്കിയ സാക്ഷരം അടിസ്ഥാന ശേഷീവികസന പരിശീലന പരിപാടിയുടെ പൂര്‍ത്തീകരണപ്രഖ്യാപനം 05.12.2014 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നടന്നു. വാര്‍ഡ് മെമ്പര്‍ ശ്രീ അപ്പക്കുഞ്ഞിമാസ്റ്റര്‍ സാക്ഷരം പ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ശ്രീ. എ വേണുഗോപാലന്‍ ആദ്ധ്യക്ഷം വഹിച്ചു. ഹെഡ്മാസ്റ്റര് ശ്രീ.രാധാകൃഷ്ണന് കാമലം സാക്ഷരം പ്രഖ്യാപനം നടത്തി. പരിശീലന പരിപാടിയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ശ്രീ ദിനേശന് മാസ്റ്റര്‍,ശ്രീ.മധുസൂദനന് മാസ്റ്റര്‍ എന്നിവര്‍ വിശദീകരിച്ചു. തുടര്‍വായനക്കായി പി.ടി.എ ഒരുക്കിയ പുസ്തക കിറ്റ് വാര്‍ഡ് മെമ്പര്‍ ശ്രീ അപ്പക്കുഞ്ഞിമാസ്റ്റര്‍ വിതരണം ചെയ്തു. പരിശീലന പരിപാടിയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ അവര്‍ക്കു ലഭിച്ച പുസ്തകങ്ങള്‍ വായിച്ച് പരിചയപ്പെടുത്തി.
വാര്‍ഡ് മെമ്പര്‍ ശ്രീ അപ്പക്കുഞ്ഞിമാസ്റ്റര്‍ സാക്ഷരം പ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നുഹെഡ്മാസ്റ്റര് ശ്രീ.രാധാകൃഷ്ണന് കാമലം സാക്ഷരം പ്രഖ്യാപനം നടത്തുന്നു.
പി.ടി.എ പ്രസിഡന്റ് ശ്രീ. എ വേണുഗോപാലന്‍ അദ്ധ്യക്ഷപ്രസംഗം നടത്തുന്നു.
പുസ്തക കിറ്റ് വിതരണം
തുടര്‍പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ശ്രീ ദിനേശന് മാസ്റ്റര്‍ വിശദീകരിക്കുന്നു.
പുസ്തക കിറ്റുമായി കുട്ടികള്‍
പുസ്തകം വായിച്ചു പരിചയപ്പെടുത്തുന്ന അനൂപ്
പുസ്തകം വായിച്ചു പരിചയപ്പെടുത്തുന്ന ബിജു
പുസ്തകം വായിച്ചു പരിചയപ്പെടുത്തുന്ന കരിഷ്മ
സാക്ഷരം പോസ്റ്റ് ടെസ്റ്റ് ഫലം
Friday, 28 November 2014
സാക്ഷരം സര്‍ഗോത്സവം
സാക്ഷരം
അടിസ്ഥാനശേഷീവികസനപരിപാടിയുടെ
ഭാഗമായി നടന്നുവരുന്ന അധികസമയ
പരിശീലന പരിപാടിയില്‍
ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ
സര്‍ഗോത്സവം നവംബര്‍ 27
ന് നടന്നു.
സാധാരണക്ലാസ്സുകളില്‍
ലേഖനപ്രവര്ത്തനങ്ങളിലും
സര്ഗ്ഗാത്മകരചനാപ്രവര്ത്തനങ്ങളിലും
വിമുഖത കാണിക്കുന്ന കുട്ടികള്‍
ആവേശത്തോടെയാണ് കഥകളും
കവിതകളും എഴുതുകയും കഥ-കവിത
പൂര്‍ത്തിയാക്കല്‍
പ്രവര്‍ത്തനങ്ങളില്‍
ഏര്‍പ്പെടുകയും ചെയ്തത്.
Monday, 17 November 2014
Friday, 14 November 2014
രക്ഷാകര്‍തൃസംഗമം
അവകാശാധിഷ്ഠിതവിദ്യാഭ്യാസം,ക്ലീന്സ്കൂള്,സ്മാര്‍ട്ട്സ്കൂള്‍,ശിശുസൗഹൃദവിദ്യാലയംഎന്നിവയെപ്പറ്റിയുള്ള അവബോധം സൃഷ്ടിക്കുന്നതിനും പഠനപിന്തുണ ഉറപ്പാക്കുന്നതെങ്ങിനെ എന്ന് ധാരണ കൈവരുത്തുന്നതിനുമായി ശിശുദിനത്തില്‍ രക്ഷാകര്‍തൃസംഗമം സംഘടിപ്പിച്ചു.രക്ഷാകര്‍തൃ ബോധവല്‍ക്കരണ
ക്ലാസ്സ് നവംബര്‍ 14ന്
രാവിലെ 9.30ന്
രജിസ്ട്രേഷനോടെ ആരംഭിച്ചു.പ്രധാനധ്യാപകന്
ശ്രീ.രാധാകൃഷ്ണന്
കാമലം സ്വാഗതം പറഞ്ഞ ചടങ്ങില്‍പി.ടി.എപ്രസിഡന്റ്എ.വേണുഗോപാലന്അധ്യക്ഷനായിരുന്നു.വാര്ഡ്മെമ്പര്ശ്രീ.ടി.അപ്പക്കുഞ്ഞിമാസ്റ്റര്പരിപാടി
ഉദ്ഘാടനംചെയ്തു.91രക്ഷിതാക്കള്യോഗത്തില്പങ്കെടുത്തു.മൂല്യങ്ങള്‍,മനോഭാവങ്ങള്‍,ശീലങ്ങള്‍,ശുചിത്വം,പഠനപിന്തുണ,ആശയവിനിമയം,
സൗഹൃദപരമായഗാര്ഹികാന്തരീക്ഷം,വൈകാരികപിന്തുണ,ലിംഗവിവേചനംമുതലായവയെഅടിസ്ഥാനമാക്കിയാണ്ക്ലാസ്സ്മുന്നേറിയത്.
രക്ഷിതാക്കളെആറോളംഗ്രൂപ്പുകളാക്കിയാണ്ക്ലാസ്സ്കൈകാര്യംചെയ്തത്.മള്ട്ടിമീഡിയയുടെസാധ്യതകള്ക്ലാസ്സില്ഉപയോഗപ്പെടുത്തിയിരുന്നു.
ഗ്രൂപ്പില്രക്ഷിതാക്കള്ഫലപ്രദമായിഇടപെടുകയുംചര്ച്ചയില്പങ്കെടുക്കുകയുംചെയ്തു. വായനാസാമഗ്രികള്‍ ചര്‍ച്ചക്ക് പ്രയോജനപ്പെടുത്തിയിരുന്നു.പി.ജനാര്ദ്ദനന്,ടി.മധുസൂദനന്,എ.വി.രവി,എം.ദിനേശന് എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്കി.പരിപാടിയുടെ അവസാനത്തെ സെഷനില്‍ അടുത്ത ഒരു വര്‍ഷം സ്കൂളില്‍ നടത്താനുദ്ദേശിക്കുന്ന പ്രവര്‍ത്തന പരിപാടികളെക്കുറിച്ച് പ്രധാനധ്യാപകന് കരട് രൂപരേഖ അവതരിപ്പിച്ചു.നിലവിലുള്ള യു.പി.കെട്ടിടം ചുമര്കെട്ടി വേര്‍തിരിച്ച് ടൈല്‍സ് പാകാനും ,സ്കൂളിനു ചുറ്റും തെങ്ങിന് തൈകള്‍ വെച്ച്പിടിപ്പിക്കാനും ,പ്ലാസ്റ്റിക്ക് രഹിത വിദ്യാലയമാക്കാനുമുള്ള നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കപ്പെട്ടു.എസ്.ആര്.ജി കണ്‍വീനറുടെ നന്ദി പ്രസംഗത്തോടെ കൃത്യം 1.30 ന് സംഗമം അവസാനിച്ചു.രക്ഷിതാക്കള്‍ക്ക് പാഡും,പേനയും അതോടൊപ്പം ചായയും,പായസത്തോടു കൂടിയ ഉച്ചഭക്ഷണവും നല്‍കിയിരുന്നു.
ഉദ്ഘാടനംചെയ്തു.91രക്ഷിതാക്കള്യോഗത്തില്പങ്കെടുത്തു.മൂല്യങ്ങള്‍,മനോഭാവങ്ങള്‍,ശീലങ്ങള്‍,ശുചിത്വം,പഠനപിന്തുണ,ആശയവിനിമയം,
സൗഹൃദപരമായഗാര്ഹികാന്തരീക്ഷം,വൈകാരികപിന്തുണ,ലിംഗവിവേചനംമുതലായവയെഅടിസ്ഥാനമാക്കിയാണ്ക്ലാസ്സ്മുന്നേറിയത്.
രക്ഷിതാക്കളെആറോളംഗ്രൂപ്പുകളാക്കിയാണ്ക്ലാസ്സ്കൈകാര്യംചെയ്തത്.മള്ട്ടിമീഡിയയുടെസാധ്യതകള്ക്ലാസ്സില്ഉപയോഗപ്പെടുത്തിയിരുന്നു.
ഗ്രൂപ്പില്രക്ഷിതാക്കള്ഫലപ്രദമായിഇടപെടുകയുംചര്ച്ചയില്പങ്കെടുക്കുകയുംചെയ്തു. വായനാസാമഗ്രികള്‍ ചര്‍ച്ചക്ക് പ്രയോജനപ്പെടുത്തിയിരുന്നു.പി.ജനാര്ദ്ദനന്,ടി.മധുസൂദനന്,എ.വി.രവി,എം.ദിനേശന് എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്കി.പരിപാടിയുടെ അവസാനത്തെ സെഷനില്‍ അടുത്ത ഒരു വര്‍ഷം സ്കൂളില്‍ നടത്താനുദ്ദേശിക്കുന്ന പ്രവര്‍ത്തന പരിപാടികളെക്കുറിച്ച് പ്രധാനധ്യാപകന് കരട് രൂപരേഖ അവതരിപ്പിച്ചു.നിലവിലുള്ള യു.പി.കെട്ടിടം ചുമര്കെട്ടി വേര്‍തിരിച്ച് ടൈല്‍സ് പാകാനും ,സ്കൂളിനു ചുറ്റും തെങ്ങിന് തൈകള്‍ വെച്ച്പിടിപ്പിക്കാനും ,പ്ലാസ്റ്റിക്ക് രഹിത വിദ്യാലയമാക്കാനുമുള്ള നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കപ്പെട്ടു.എസ്.ആര്.ജി കണ്‍വീനറുടെ നന്ദി പ്രസംഗത്തോടെ കൃത്യം 1.30 ന് സംഗമം അവസാനിച്ചു.രക്ഷിതാക്കള്‍ക്ക് പാഡും,പേനയും അതോടൊപ്പം ചായയും,പായസത്തോടു കൂടിയ ഉച്ചഭക്ഷണവും നല്‍കിയിരുന്നു.
പരിശീലനക്ലാസ്സിന്റേയും ഗ്രൂപ്പ് ചര്‍ച്ചകളുടേയും ദൃശ്യങ്ങളിലൂടെ.......
സാക്ഷരം സാഹിത്യസമാജം
സാക്ഷരം അടിസ്ഥാനശേഷീവികസനപരിപാടിയുടെ ഭാഗമായി നടന്നുവരുന്ന അധികസമയ പരിശീലനപരിപാടിയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ പ്രത്യേക സാഹിത്യസമാജം ശിശുദിനത്തില്‍ നടന്നു.മുഖ്യധാരാപരിപാടികളില്‍നിന്ന് പൊതുവേ വിട്ടുനില്‍ക്കുന്ന കുട്ടികള്‍ ആവേശത്തോടെയാണ് പരിപാടിയില്‍ പങ്കെടുത്തത്.പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ സ്വാഗതപ്രസംഗം,അദ്ധ്യക്ഷത,നന്ദിപ്രസംഗം എന്നിവ നിര്‍വ്വഹിച്ചത് കുട്ടികള്‍ തന്നെയായിരുന്നു.ഹെഡ്മാസ്റ്റര് ശ്രീ രാധാകൃഷ്ണന് കാമലം സാഹിത്യസമാജം ഉദ്ഘാടനം ചെയ്തു.
അദ്ധ്യക്ഷപ്രസംഗം നടത്തുന്ന അഖില്‍രാജ്
നന്ദിപ്രസംഗം: അനൂപ്
മിമിക്രി അവതരിപ്പിക്കുന്ന അക്ഷയ്
കരിഷ്മയും സംഘവും പ്രാര്‍ത്ഥന ആലപിക്കുന്നു
Thursday, 13 November 2014
Sunday, 9 November 2014
കെന്‍ സരോ വിവ
ഇന്ന് നവംബര്‍ പത്ത് കെന്‍ സാരോ
വിവയുടെ ഇരുപതാം രക്തസാക്ഷിദിനം ആണ്.കെന്‍സാരോ
വിവയുടെ ജീവചരിത്രം നൈജര്‍ ഡെല്‍റ്റയില്‍ എണ്ണ ഭീമന്
റോയല്‍ ഡച്ച് ഷെല്‍ നടത്തിയ
മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ
നടന്ന പോരാട്ടത്തിന്റെ
ചരിത്രമാണ്.ലോകമെങ്ങും
നടന്ന് കൊണ്ടിരിക്കുന്ന
പരിസ്ഥിതി സമരങ്ങള്‍ക്ക്
ആവേശം പകരുന്നതാണ് കെന്സാരോവിവയുടെ ജീവിതം.
മികച്ച ബ്ളോഗിനുള്ള ജില്ലാതല പുരസ്കാരം കരിച്ചേരി സ്കൂള്‍ ബ്ലോഗിന്
ജില്ലാ
വിദ്യാഭ്യാസ
വികസനസമിതി,വിദ്യാഭാസവകുപ്പ്,ഡയറ്റ്,ഐ.ടി.@സ്കൂള്‍
എന്നിവയുടെ നേതൃത്വത്തില്‍
ആവിഷ്കരിച്ച് നടപ്പാക്കിയ
ജില്ലയിലെ മുഴുവന്‍
വിദ്യാലയങ്ങളെയും നെറ്റ്വര്‍ക്കിലൂടെ
ബന്ധിപ്പിക്കുന്ന ബ്ലെന്‍ഡ്
പദ്ധതിയില്‍ ഏറ്റവും മികച്ച
യു.പി.സ്കൂള്‍
ബ്ലോഗിനുള്ള ജില്ലാതല പുരസ്കാരം
കരിച്ചേരി ഗവ.യു.പി
സ്കൂള്‍ ബ്ലോഗിന് ലഭിച്ചു.
ബ്ലെന്‍ഡ്
പൂര്ത്തീകരണപ്രഖ്യാപനത്തോടനുബന്ധിച്ച്
കാസര്‍ഗോഡ് മുന്‍സിപ്പല്‍
ടൗണ്‍ ഹാളില്‍ ചേര്‍ന്ന
യോഗം ബഹു. കാസര്‍ഗോഡ് എം.പി ശ്രീ .പി കരുണാകരന് അവര്‍കള്‍ ഉദ്ഘാടനം ചെയ്തു. ബഹു.കാസര്‍ഗോഡ്
എം.എല്‍.എ
ശ്രീ.എന്‍.എ.
നെല്ലിക്കുന്ന്
അവര്‍കള്‍ സ്കൂളിന് അവാര്‍ഡ്
സമ്മാനിച്ചു.
|
Sunday, 2 November 2014
ഉപഹാരം നല്കി
അക്ഷരമുറ്റം ജില്ലാതലമല്‍സരത്തില്‍ എള്.പി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ സായന്ത്.കെ,സായന്ത്.സി എന്നിവര്‍ക്കുള്ള സമ്മാനദാനച്ചടങ്ങ് സ്കൂളില്‍വെച്ച് നടന്നു. ദേശാഭിമാനി കാസര്‍ഗോഡ് ബ്യൂറോ സംഘടിപ്പിച്ച ചടങ്ങ് ജില്ലാപഞ്ചായത്ത് അംഗം ശ്രീമതി എ.ജാസ്മിന് അവര്‍കള്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര് ശ്രീ രാധാകൃഷ്ണന് കാമലം ആദ്ധ്യക്ഷം വഹിച്ചു. ദേശാഭിമാനി കാസര്‍ഗോഡ് ബ്യൂറോ ചീഫ് ശ്രീ എം.ഒ വര്‍ഗ്ഗീസ്, പള്ളിക്കര ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ശ്രീ എ.ബാലകൃഷ്ണന് കാവിനപ്പുറം,പി.ടി.എ പ്രസിഡന്റ് ശ്രീ എ.വേണുഗോപാലന്‍,മദര്‍ പി.ടി.എ പ്രസിഡന്റ് ശ്രീമതി എ.ലതിക എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.ശ്രീ.പി.ജനാര്ദ്ദനന് സ്വാഗതവും ശ്രീ ടി.മധുസൂദനന് നന്ദിയും പറഞ്ഞു.
ശ്രീമതി എ.ജാസ്മിന് അവര്‍കള്‍ പരിപാടി ഉദ്ഘാടനം ചെയ്യുന്നു
ശ്രീ എം.ഒ വര്ഗ്ഗീസ്ഉപഹാരവും കാഷ് അവാര്‍ഡും ഏറ്റുവാങ്ങുന്ന സായന്ത്.കെ
ഉപഹാരവും കാഷ് അവാര്‍ഡും ഏറ്റുവാങ്ങുന്ന സായന്ത്.സി
Wednesday, 29 October 2014
ശ്രീ.കുഞ്ഞിക്കണ്ണന് നായര്‍ അനുസ്മരണം
കരിച്ചേരി ഗവണ്മെന്റ് യു,പി.സ്കൂളില്‍ ഇരുപത്തിആറ് വര്‍ഷക്കാലം പ്രഥമാദ്ധ്യാപകനായി സേവനമനുഷ്ഠിച്ച ശ്രീ.കുഞ്ഞിക്കണ്ണന്‍നായരുടെ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതിനും അദ്ദേഹത്തിന്റെ വിലമതിക്കാനാവാത്ത സേവനങ്ങളെ അനുസ്മരിക്കുന്നതിനുമായി ചേര്‍ന്ന യോഗം പ്രിയഗുരുനാഥന് പ്രണാമമര്‍പ്പിച്ചു. ഒരു ഗ്രാമത്തെയാകെ അക്ഷരവെളിച്ചത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ അദ്ദേഹത്തിന്റെ സേവനങ്ങളെ അനുസ്മരിച്ചുകൊണ്ട് സഹപ്രവര്‍ത്തകനായിരുന്ന ശ്രീ അപ്പക്കഞ്ഞിമാസ്റ്റര്( വാര്‍ഡ് മെമ്പര്‍),ശ്രീ എ.ബാലകൃഷ്ണന് കാവിനപ്പുറം(മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ), ശ്രീ കുഞ്ഞിരാമന് നായര്‍ മാട്ട,ശ്രീ കൃഷ്ണന്‍നായര്‍ പൂഞ്ചോല്‍,ശ്രീ കുമാരന് മാസ്റ്റര്‍,ശ്രീ തമ്പാന് നായര്‍, ശ്രീ പി.ജനാര്ദ്ദനന് (സീനിയര്‍ അസിസ്റ്റന്റ് )എന്നിവര്‍ സംസാരിച്ചു.പി.ടി.എ പ്രസിഡന്റ് ശ്രീ വേണുഗോപാലന്‍ പെരളം ആദ്ധ്യക്ഷം വഹിച്ചു. ഹെഡ്മാസ്റ്റര് ശ്രീ രാധാകൃഷ്ണന് കാമലം സ്വാഗതവും എസ്.ആര്.ജി കണ്‍വീനര്‍ ശ്രീ ടി.മധുസൂദനന് നായര്‍ നന്ദിയും പറഞ്ഞു.
ശാസ്ത്രോല്സവത്തില് ഒന്നാം സ്ഥാനം
2014 ലെ സബ്ജില്ലാ ശാസ്ത്രോല്സവത്തില് സാമൂഹ്യശാസ്ത്രമേളയില് തുടര്‍ച്ചയായ പത്താം വര്‍ഷവും കരിച്ചേരി ഗവ: യു.പി.സ്കൂള്‍ ജേതാക്കളായി.എല്‍.പി,യു.പി,വിഭാഗത്തില്‍ 45 പോയിന്റ് നേടിയാണ് ചാമ്പ്യന്‍പട്ടം നിലനിര്‍ത്തിയത്.ഗണിതശാസ്ത്രമേള യു.പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
Sunday, 26 October 2014
Friday, 24 October 2014
ആദരാഞ്ജലികള്‍
ഒരു തലമുറയ്ക്ക് അക്ഷരവെളിച്ചം പകര്ന്നുനല്കി കരിച്ചേരി എന്ന ഗ്രാമത്തിന്റെ സാംസ്കാരികമുന്നേറ്റത്തിന് സാരഥ്യം വഹിച്ച പ്രിയപ്പെട്ട ഗുരുനാഥന്റെ പാവനസ്മരണയ്ക്കു മുന്നില്‍ കരിച്ചേരി ഗവണ്മെന്റ് യു.പി.സ്കൂള്‍ വിദ്യാര്‍ത്ഥികളുടേയും അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും ആദരാഞ്ജലികള്‍. |
Thursday, 23 October 2014
സബ്ജില്ലാ സാമൂഹ്യശാസ്ത്ര ക്വിസ്സ്
ഒന്നാം സ്ഥാനം നേടി
23.10.214 ന് ഇക്ബാല്‍ ഹയര്‍സെക്കന്‍ഡറിസ്കൂളില്‍ വെച്ചുനടന്ന സബ്ജില്ലാസാമൂഹ്യശാസ്ത്ര ക്വിസ്സ് മല്‍സരത്തില്‍ എല്‍.പി വിഭാഗത്തില്‍ കരിച്ചേരി ഗവ.യു.പി സ്കൂളിലെ സായന്ത്.കെ,ശ്രേയസ്സ്.പി എന്നിവര്‍ ഒന്നാംസ്ഥാനംനേടി.യു.പിവിഭാഗത്തില്അഞ്ജല്ബാബു,അഭിഷേക്.കെ.ടി എന്നിവര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
എല്‍.പി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ സായന്ത്.കെ,ശ്രേയസ്സ്.പി
Monday, 20 October 2014
ലൈബ്രറി ശാക്തീകരണം
ലൈബ്രറി ശാക്തീകരണത്തിന്റെ ഭാഗമായി ആസൂത്രണം ചെയ്ത പിറന്നാള്‍ പുസ്തകപരിപാടിക്ക് ഈ വര്‍ഷവും തുടക്കം കുറിച്ചു. ഓരോ കുട്ടിയും അവരുടെ പിറന്നാള്‍ദിനത്തില്‍ സ്കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകം സംഭാവന നല്കുന്ന പരിപാടി നാല് വര്‍ഷം മുമ്പാണ് ആരംഭിച്ചത്. നിരവധി പുസ്തകങ്ങള്‍ ഈ രീതിയില്‍ സമാഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സ്കൂള്‍ അസംബ്ളിയില്‍ വെച്ച് പ്രധാനാധ്യാപകന് ശ്രീ.രാധാകൃഷ്ണന് കാമലം പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.
കാര്‍ത്തിക്.സി, ശ്രീലക്ഷ്മി.ടി.ജി,ഹരിപ്രസാദ് എന്നിവരില്‍നിന്നും ഹെഡ്മാസ്റ്റര് പുസ്തകങ്ങള്‍ സ്വീകരിക്കുന്നു
ജില്ലാതലമല്‍സരത്തില്‍ ഒന്നാം സ്ഥാനം
19.10.214ന് കാഞ്ഞങ്ങാട് ദുര്‍ഗ്ഗാ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വെച്ചു നടന്ന ജില്ലാതല അക്ഷരമുറ്റം ക്വിസ് മല്‍സരത്തില്‍ എല്‍.പി വിഭാഗത്തില്‍ കരിച്ചേരി ഗവ.യു.പി.സ്കൂളിലെ വിദ്യാര്‍ത്ഥികളായ സായന്ത്.കെ,സായന്ത്.സി എന്നിവര്‍ ഒന്നാം സ്ഥാനം നേടി.
ജില്ലാ തല അക്ഷരമുറ്റം ക്വിസ്സ് എല്‍.പി വിഭാഗത്തില്‍
ഒന്നാം സ്ഥാനം നേടി സ്കൂളിന്റെ അഭിമാനമായ സായന്ത്.കെ.(മൂന്നാംക്ലാസ്സ്),സായന്ത്.സി (നാലാംക്ലാസ്സ്) എന്നിവര്‍ക്ക് ഹെഡ്മാസ്റ്റര് ഉപഹാരം നല്കുന്നു |
Sunday, 19 October 2014
ടീച്ചിംഗ് മാന്വല്‍
അടിസ്ഥാനശാസ്ത്രം സ്റ്റാന്‍ഡാര്‍ഡ് 7
യൂണിറ്റ് 5 വൈദ്യുതി പ്രവഹിക്കുമ്പോള്‍ -ടീച്ചിംഗ് മാന്വലിന് ഇവിടെ ക്ലിക്ക് ചെയ്യൂ
യൂണിറ്റ് 5 വൈദ്യുതി പ്രവഹിക്കുമ്പോള്‍ -ടീച്ചിംഗ് മാന്വലിന് ഇവിടെ ക്ലിക്ക് ചെയ്യൂ
Friday, 17 October 2014
ആവേശമുയര്‍ത്തി സ്കൂള്‍ കായികമേള
2014-15 വര്‍ഷത്തെ സ്കൂള്‍ കായികമേള ഒക്ടോബര്‍ 17 ന് വെള്ളിയാഴ്ച നടന്നു.രാവിലെ 9.00 മണിക്ക് നടന്ന കായികതാരങ്ങളുടെ മാര്‍ച്ച് പാസ്റ്റില്‍ ഹെഡ്മാസ്റ്റര് ശ്രീ.രാധാകൃഷ്ണന് കാമലം സല്യൂട്ട് സ്വീകരിച്ചു. വാര്‍ഡ് മെമ്പര്‍ ശ്രീ.ടി അപ്പക്കുഞ്ഞിമാസ്റ്റര്‍ കായികമേള ഉദ്ഘാടനം ചെയ്തു.പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.വേണുഗോപാലന്‍ ആശംസകള്‍ നേര്‍ന്നു. 10 മണിക്ക് ആരംഭിച്ച കായികമല്‍സരങ്ങള്‍ വൈകിട്ട് 5.30 വരെ നീണ്ടുനിന്നു.
കായികതാരങ്ങളുടെ മാര്‍ച്ച് പാസ്റ്റ്
വാര്‍ഡ് മെമ്പര്‍ ശ്രീ.ടി അപ്പക്കുഞ്ഞിമാസ്റ്റര്‍ കായികമേള ഉദ്ഘാടനം ചെയ്യുന്നു
കായികമല്‍സരങ്ങളില്‍ നിന്ന്
പച്ചക്കറിവിത്തുകള്‍ വിതരണം ചെയ്തു
വീട്ടിലൊരു പച്ചക്കറി കൃഷിത്തോട്ടം എന്ന പരിപാടിയുടെ ഭാഗമായി സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും പച്ചക്കറിവിത്തുകള്‍ വിതരണം ചെയ്തു.സ്കൂള്‍ കാര്‍ഷികക്ലബ്ബ്,പള്ളിക്കര കൃഷിഭവന് എന്നിവയുടെ ആഭിമുഖ്യത്തിലാണ് വിത്തുകള്‍ വിതരണം ചെയ്തത്.വീട്ടിലൊരുക്കുന്ന പച്ചക്കറിത്തോട്ടം സന്ദര്‍ശിച്ച് വിലയിരുത്താന്‍ കുട്ടികളും അദ്ധ്യാപകരും അടങ്ങുന്ന മോണിറ്ററിംഗ് സമിതിയും രൂപീകരിച്ചു.
പച്ചക്കറി വിത്തുകള്‍ ഉയര്‍ത്തിപ്പിടിച്ച് കുട്ടികള്‍ ഹരിതപ്രതിജ്ഞയെടുക്കുന്നുMonday, 13 October 2014
Subscribe to:
Posts (Atom)