ഗണിതപഠനത്തിന്റെ അടിസ്ഥാനധാരണകളില്‍
രക്ഷിതാക്കള്‍ക്ക് അവബോധമുണ്ടാക്കുന്നതിനായി സംഘടിപ്പിച്ച ഏകദിന പരിശീനക്ലാസ്സ് ഉള്ളടക്കം കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. 5,6,7 ക്ലാസ്സ് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കായാണ് പരിശീലനം സംഘടിപ്പിച്ചത്. 52 രക്ഷിതാക്കള്‍ പരിശീലനത്തില്‍ പങ്കെടുത്തു. പേന,പാഡ് എന്നിവ രജിസ്ട്രേഷന്‍ സമയത്ത് വിതരണം ചെയ്തു. പി.ടി.എ അക്കാദമിക് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.മാധവന്‍ നമ്പ്യാര്‍ വെള്ളാക്കോട് പരിപാടി ഉദ്ഘാടനം ചെയ്തു.ഹെഡ്‌മാസ്റ്റര്‍ ശ്രീ.രാധാകൃഷ്ണന്‍ കാമലം ആദ്ധ്യക്ഷം വഹിച്ചു. ഗണിതപഠനം-പ്രക്രിയ/ധാരണ എന്ന വിഷയത്തില്‍ ശ്രീ.ടി.പ്രഭാകരന്‍ മാസ്റ്റര്‍ ക്ലാസ്സെടുത്തു.ഗണിതപഠനം:പ്രശ്നങ്ങള്‍,പരിഹാരങ്ങള്‍ എന്ന വിഷയം ശ്രീമതി.ടി.വല്‍സല ടീച്ചര്‍ അവതരിപ്പിച്ചു. വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തിനുശേഷം ശ്രീ.പി.ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ ഗണിതപാക്കേജ് പരിചയപ്പെടുത്തി. ടി.മധുസൂദനന്‍ മാസ്റ്റര്‍, രവി മാസ്റ്റര്‍,കെ.എന്‍.പുഷ്പ ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പരിശീലനക്ലാസ്സ് ,ചില ദൃശ്യങ്ങള്‍
No comments:
Post a Comment